കൊച്ചി: അക്രമത്തിലും അഴിമതിയിലുമാണ് കേരളത്തിലെ രണ്ടുമുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും നടപ്പിലാക്കുമ്പോള്‍ കേരളം വികസനത്തെ അവഗണിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എറണാകുളം വാഴക്കാലയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്.
കേന്ദസര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയാല്‍ അതിന്റെ മൈലേജ് പ്രധാനമന്ത്രിയ്ക്ക് കിട്ടുമോ എന്നു ഭയന്നാണ് പദ്ധതികള്‍ നടപ്പിലാക്കാത്തത്. ഇത്രയും കൂടുതല്‍ റബ്ബര്‍ കേരളത്തില്‍ ഉത്പാദിപ്പിച്ചിട്ടും റബ്ബര്‍ ഫാക്ടറികള്‍ കേരളത്തില്‍ ഇല്ലാത്തതില്‍ അത്ഭുതം തോന്നുന്നു. വലിയ അകലെ അല്ലാതെ കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും റബ്ബര്‍ ഫാക്ടറികള്‍ ഉണ്ട ് ഇത് ഇന്തുകൊണ്ടു സംഭവിച്ചു എന്നും നിര്‍മ്മലാ സീതാരാമന് ചോദിച്ചു .റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനും തുറമുഖ നിയന്ത്രണം കൊണ്ടുവരാനും കേന്ദ്രം തീരുമാനിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു
Discussion about this post