പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ഐക്യജനതാദള്‍ അധ്യക്ഷനുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തെല്ലായിടത്തും കാട്ടുനീതി പരക്കുമെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതി. ജനതാപാര്‍ട്ടികളുടെ ലയനത്തിന് ലക്ഷ്യമിടുന്ന നിതീഷ് കുമാര്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഉമാഭാരതിയുടെ പ്രസ്താവന.
റോഡില്‍ തന്റെ വാഹനത്തെ മറികടന്നതിന് ഐക്യ ജനതാദള്‍ എംഎല്‍എയുടെ മകന്‍ 19 കാരനെ വെടിവച്ചു കൊന്ന സംഭവവും അവര്‍ പരാമര്‍ശിച്ചു. മദ്യനിരോധനം നടപ്പാക്കിയ നിതിഷ് കുമാര്‍ അധികാരലഹരിക്കെതിരെ നടപടിയെടുക്കേണ്ട സമയമാണിതെന്ന് ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉറപ്പായും എന്ന മറുപടിയാണ് കഴിഞ്ഞദിവസം ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നല്‍കിയത്. ഇക്കാര്യത്തില്‍ രണ്ടാമത് ആലോചിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post