ഡല്‍ഹി: കോണ്‍ഗ്രസ് എം.പിയുടെ ഷോപ്പിംഗിന് വേണ്ടി എയര്‍ ഇന്ത്യ വിമാനം വൈകി.വിമാനത്തിന്റെ ചെക് ഇന്‍ സമയത്താണ് കോണ്‍ഗ്രസ് എം.പിയായ രേണുക ചൗധരി ഷോപ്പിംഗിന് പോയത്. ഷോപ്പിംഗ് കഴിഞ്ഞ് എം.പി തിരികെ വന്നപ്പോളേക്കും വിമാനം വൈകിയത് മുക്കാല്‍ മണിക്കൂര്‍.
കഴിഞ്ഞ വെളളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എയര്‍ ഇന്ത്യയുടെ ചിക്കാഗൊ ഡല്‍ഹി – ഹൈദരാബാദ് എ.ഐ126 വിമാനമാണ് എം.പിയുടെ ഷോപ്പിംഗ് കാരണം വൈകിയത്. ഒരു കേന്ദ്ര മന്ത്രിയും ഒരു സുപ്രീം കോടതി ജഡ്ജിയും വിമാനത്തില്‍ ഉണ്ടായിരുന്നു. പലതവണ അനൗണ്‍സ് ചെയ്തിട്ടും എം.പി വരാത്തതിനെ തുടര്‍ന്ന് വിമാനം ഇവര്‍ക്കായി കാത്തു കിടക്കുകയായിരുന്നു. എം.പിയുടെ ബാഗുകളും മറ്റും വിമാനത്തിനുള്ളില്‍ നേരത്തെ എത്തിച്ചിരുന്നതിനാല്‍ അവര്‍ എത്താതെ പുറപ്പെടുവാന്‍ പറ്റാത്ത അവസ്ഥയിലാണെന്നായിരുന്നു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിലപാട്. വിമാനം വൈകിയതോടെ മറ്റു യാത്രക്കാര്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു.
അതേസമയം, ഷോപ്പിംഗിനു പോയെന്നുള്ള വാര്‍ത്ത എം.പി നിഷേധിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post