തിരുവനന്തപുരം : ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ ജീവനക്കാര്‍ പ്രഖ്യാപിക്കുന്ന അനിശ്ചിത കാല ബസ് സമരം നാളെ ആരംഭിക്കും . കഴിഞ്ഞ അഞ്ച് വര്‍ഷമായി വേതന വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത് . പലതവണ ആവശ്യപ്പെട്ടിട്ടും ബസ് ഉടമകള്‍ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരം.
അതേസമയം നിലവിലുള്ള വേതനത്തില്‍ നിന്ന് 33 ശതമാനം വര്‍ധന വരുത്തി 2000 രൂപ വര്‍ധിപ്പിക്കാമെന്നാണ് ഉടമകളുടെ നിലപാട് . ബസ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജസ് കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു .
Discussion about this post