ഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെയുള്ള കേസ് പുനരാരംഭിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി. കോന്‍ ബനേഗാ ക്രോര്‍പ്പതി എന്ന ടെലിവിഷന്‍ ഷോയില്‍നിന്നു ബച്ചനു ലഭിച്ച വരുമാനത്തിന് നികുതി കെട്ടിയില്ലെന്നാണ് കേസ്. ബച്ചന് ഷോയില്‍ നിന്നു ലഭിച്ച വരുമാനത്തിന് നികുതി അടയ്‌ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി മരവിപ്പിച്ചുകൊണ്ടാണ് മേല്‍ക്കൊടതിയുടെ വിധി വന്നിരിക്കുന്നത്.
ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2001-02 കാലഘട്ടത്തില്‍ നടന്ന ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് 1.66 കോടി രൂപ ബച്ചന്‍ നികുതി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. ഈ ഷോയില്‍ നിന്ന് 50 കോടി രൂപയ്ക്കു മുകളില്‍ ബച്ചന് വരുമാനം ലഭിച്ചിരുന്നു.
വിദേശരാജ്യങ്ങളിലും മറ്റും പരിപാടി നടത്തുന്ന താരങ്ങള്‍ക്കും വിദേശ ഏജന്‍സികളില്‍ നിന്നു പണം കൈപ്പറ്റുന്ന താരങ്ങള്‍ക്കുമാണ് ആദായനികുതി ഇളവ് അനുവദിക്കുന്നതെന്നും സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പരിപാടിയില്‍ നിന്ന് വരുമാനം നേടിയ ബച്ചന്‍ ഇതിനു അര്‍ഹനല്ലെന്നുമാണ് ആദായനികുതി വകുപ്പ് വാദിച്ചത്.
Discussion about this post