കൊച്ചി: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തിരുത്തിയത് കോണ്‍ഗ്രസ് ആണെന്ന അവകാശവാദവുമായി കെപിസിസി അധ്യക്ഷ വി.എം. സുധീരന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരല്ല പാര്‍ട്ടി തന്നെയാണ് വലുതെന്നും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വി.എം. സുധീരന്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല തീരുമാനങ്ങള്‍ തിരുത്തേണ്ടി വന്നത്. മെത്രാന്‍ കായല്‍ മുതല്‍ വളന്തക്കാട് പദ്ധതി വരെ എളമരം കരീമിന്റെ കാലത്ത് കൊണ്ടുവന്നതാണ്. ഈ തീരുമാനങ്ങളോട് പ്രതിപക്ഷത്തിന് ഇപ്പോഴും യോജിപ്പെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്.
ആരോപണ വിധേയര്‍ക്ക് മന്ത്രിസ്ഥാനമെന്നത് ഇനി ആലോചിച്ചശേഷം മാത്രമെ തീരുമാനിക്കു. അതേസമയം നിലവിലുളള മന്ത്രിസഭയിലെ ആരോപണങ്ങള്‍ നേരിട്ടവര്‍ക്കായി പ്രചാരണം നടത്തിയത് സമ്മര്‍ദ്ദം കൊണ്ടല്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് എല്ലാ കാര്യങ്ങളും ആലോചിച്ചു എന്നെയുള്ളുവെന്നും സുധീരന്‍ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
Discussion about this post