തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ തുടര്‍ന്ന് ഇടത്പക്ഷ സൈബര്‍ സംഘം നടത്തിയ പോ മോനെ മോദി ട്രോള്‍ സിപിമ്മിന് തിരിച്ചടിയാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം ട്രോളുകളോട് നിഷപക്ഷരായ വോട്ടന്മാര്‍ക്ക് വലിയ പ്രതിഷേധമാണ് ഉള്ളത്. കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശു മരണം സൊമാലിയയുടേതിനേക്കാള് അപകടകരം എന്ന മോദിയുടെ പ്രസ്താവനയില്‍ എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം. കേരളത്തില്‍ ആദിവാസി ദളിത് സമൂഹത്തിന്റെ അവസ്ഥ ഇനിയും അഡ്രസ് ചെയ്യപ്പെട്ടില്ലെന്നും, മോദി ചൂണ്ടിക്കാട്ടിയത് ഈ അവസ്ഥയാണെന്നുമാണ് പലരുടെയും വിലയിരുത്തലുകള്‍.
ഇതിനിടെ സി.പി.ഐ എം നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ട്രോളുകള്‍ അവര്‍ക്കു തന്നെ തിരിച്ചടിയായിട്ടുണ്ട്. പോ മോനേ മോദി എന്ന ഹാഷ് ടാഗിനോട് ചേര്‍ന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പരിഹസിച്ചു കൊണ്ട് പ്രചരിപ്പിച്ച പോസ്റ്റ് വലിയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ദരിദ്രനായ ഒരാളുടെ ശരീരത്തില്‍ കുമ്മനത്തിന്റെ തലയും ചേര്‍ത്ത് പുറത്തിറക്കിയ പോസ്റ്റിന് മറുപടിയായി കുമ്മനം തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയി
ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് ഫെയ്സ് ബുക്കില്‍ ഇട്ട പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കുമ്മനം രാജശേഖരന് പോസ്റ്റ് ഇട്ടത്.
കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് തന്റെ തല ഒട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കിയ പോസ്റ്റര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ തല മൂത്ത ചിന്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ താഴെ തട്ടില്‍ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛം കൊണ്ടാണെന്ന് കുമ്മനം പറയുന്നു. തന്നെ പരിഹസിക്കുന്നതിനായി സഹജീവിയോടുള്ള പരിഗണന പോലും നല്‍കാതെയാണ് ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവര്‍ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടല് തന്റെ തലയോട് ചേര്‍ത്ത് വെച്ച് ആ മനുഷ്യനെ അപഹസിച്ചതെന്ന് കുമ്മനം കുറിച്ചു. ദരിദ്രര്‍ നികൃഷ്ടരായി കാണപ്പെടേണ്ടവര്‍ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂഷണമാകുമെന്നും കുമ്മനം ചോദിക്കുന്നു.
കുമ്മനം രാജശേഖരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
[fb_pe url=”https://www.facebook.com/kummanam.rajasekharan/photos/a.165167953593000.31270.165149950261467/862074217235700/?type=3&theater” bottom=”30″]
Discussion about this post