ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് പരാതി ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. പ്രശസ്തയായ ഒരു വനിതാ അഭിഭാഷകയില്‍ നിന്നാണ് കത്ത് രൂപത്തിലുള്ള പരാതി ലഭിച്ചത്. പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നാളെ കൈമാറുമെന്നും അവര്‍ അറിയിച്ചു.
അതേസമയം കേസില്‍ കൊലയാളിയെ നേരില്‍ കണ്ടതായി സംശയിക്കുന്ന രണ്ടു സ്ത്രീകളുടെ മൊഴിയില്‍ അന്വേഷണം കേന്ദ്രീകരിക്കുകയാണ് പൊലീസ്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ രണ്ടു സ്ത്രീകള്‍ ഇയാളെ കണ്ടതായി പൊലീസ് സംശയിക്കുന്നു. കൊലയാളിയെ നേരില്‍ കണ്ട സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും പൊലീസ് അനുമാനിക്കുന്നു. ഭീതിമൂലവും അറിയാവുന്ന ആളായതിനാലുമാകാം ഇവര്‍ ഇക്കാര്യം പൊലീസിനോടു വെളിപ്പെടുത്താന്‍ മടിക്കുന്നതെന്നാണുസംശയിക്കുന്നത്.
Discussion about this post