ഡല്‍ഹി: രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിച്ചു. രാജ്യ സഭയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളുടെ കാലാവധി ഒരുദിവസം അവസാനിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് 16 പേര് വിരമിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇത്രയും അംഗങ്ങളെ വീണ്ടും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇത് ബിജെപിയ്ക്ക് നേട്ടമാകും.
ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികളില്‍നിന്ന് ഉള്ളവരും ബി.ജെ.പിയുടെ അഞ്ച് കേന്ദ്രമന്ത്രിമാരും ഇന്ന് വിരമിക്കുന്നുണ്ട്. വെങ്കയ്യ നായിഡു, പീയുഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്, മുക്താര്‍ അബ്ബാസ് നക്വി, വൈ.എസ് ചൗധരി എന്നിവരാണ് ഇന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രിമാര്‍. ഇവര്‍ വീണ്ടും രാജ്യസഭയില്‍ എത്തും.
രാജ്യസഭ ഇന്ന് പിരിയുകയാണ്. ജൂലായിലാണ് അടുത്ത സമ്മേളനം. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും നിര്‍ണായകമാണ്, ലോകസഭയില്‍ ശക്തമായ ഭൂരിപക്ഷം ഉള്ള ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്. ഏഴ് സ്വതന്ത്ര അംഗങ്ങളെ കഴിഞ്ഞ മാസം രാജ്യസഭയില്‍ രാഷ്ട്രപതി നോമിനേറ്റ് ചെയ്തിരുന്നു.
Discussion about this post