അട്ടപ്പാടി: പാലക്കാട് എംപി എം.ബി. രാജേഷ് ദത്തെടുത്ത് ആദിവാസി ഊരുകളിലെ ആദിവാസികള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ പരിപാലനത്തിനുള്ള സൗകര്യമില്ലായ്മയും പോഷകാഹാരക്കുറവുമാണ് ഇവിടുത്തെ പ്രധാനപ്രശ്നം. ഊരിലെ വിശ്വന്റെയും ശെല്‍വിയുടെയും രണ്ട് വയസ് പ്രായമുള്ള മകള്‍ കാര്‍ത്തികയെ ഇതിനുദാഹരണമായി ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവുകൊണ്ടും അന്നനാളം അടഞ്ഞതും കൊണ്ടുള്ള പ്രയാസങ്ങളാണ ്ഈ ബാലികയ്ക്കുളളത്.
കുഞ്ഞിനെ പരിചരിക്കുന്നതുകൊണ്ടു ജോലിക്കുപോകാന്‍ സാധിക്കാത്ത മാതാപിതാക്കള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ഒരു സാമ്പത്തിക സഹായവും ഇതുവരെ ഈ കുടുംബത്തിന് സര്‍ക്കാരിന്റെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ല. രണ്ട് കിലോ തൂക്കം കുറഞ്ഞ് ഗുരുതര അവസ്ഥയിലുള്ള കുട്ടിയെ തൃശൂരിലേക്കാണ് ചികിത്സയ്ക്കായി കൊണ്ടു പോകുന്നത്.
കോളനികളിലെ ഭവന നിര്‍മ്മാണ പദ്ധതിയിലെ അഴിമതികളാണ് മറ്റൊരു വിഷയം. പാസാകുന്ന ഫണ്ട് നേരിട്ട് ആവശ്യപ്പെടുന്നവര്‍ക്ക് കാലതാമസം വരുത്തിക്കുകയും കരാറുകാരനെ ഏല്‍പ്പിച്ചാല്‍ വേഗം ഫണ്ട് പാസാക്കുകയും ചെയ്യുന്നു. കരാറുകാരന് ചെയ്യുന്ന വീടു പണികളിലാണ് വലിയ ക്രമക്കേട് നടക്കുന്നത്. ഈ വീടുകള്‍ അതിന് ഉദാഹരണങ്ങളാണ്.ശക്തമായ കാലവര്‍ഷത്തെ മലഞ്ചെരുവുകളിലും ഉള്‍വനങ്ങളിലും ഉള്ള ഈ വീടുകള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നത് വാസ്തവം.
50,000 രൂപ ആണ് ഭവന നിര്‍മ്മാണ ഫണ്ട്. ഈ പണംകൊണ്ട് ഉള്‍ക്കാടുകളിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ചു കരാറുകാരുടെയും ഇടനിലക്കാരന്റെയും ചൂഷണത്തിന് ഇരയാകാതെ വീടുപണി നടത്തുക എന്നുള്ളത് ആദിവാസികള്‍ക്ക് വലിയ വെല്ലുവിളി ആണ്. ഹൈദരാബാദില്‍ പോയി സമരം ചെയ്യാനും ആദിവാസികള്‍ പട്ടിണി കിടക്കുമ്പോള്‍ ബീഫ് ഫെസ്റ്റ് നടത്താനുമാണ് എംപിക്ക് താത്പര്യം.
Discussion about this post