തിരുവനന്തപുരം: പാതാളം മുതല്‍ ആകാശം വരെയുള്ള മൂന്നു ലോകങ്ങളിലും അഴിമതി കാട്ടിയ സര്‍ക്കാരായിരുന്നു കോണ്‍ഗ്രസ് പത്ത് വര്‍ഷം നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 12 ലക്ഷം കോടി രൂപയുടെ അഴിമതി യുപിഎ സര്‍ക്കാര്‍ ഈ കാലഘത്തില്‍ നടത്തി. ആകാശത്ത് ടുജി, ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അഴിമതി, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്, ഭൂമിയില്‍ ആദര്‍ശ് ഫഌറ്റ് അഴിമതി, കോമണ്‍ വെല്‍ത്ത് ക്രമക്കേട്, പാതാളത്തില്‍ കല്‍ക്കരി കുംഭകോണം എന്നിങ്ങനെ യുപിഎയക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അമിത് ഷാ എണ്ണിപ്പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ടൈറ്റാനിയം, പാമൊലിന്‍ ഇപാട്, ബാര്‍ കോഴ, സോളാര്‍ കേസ്, പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേട് എന്നിവയും ചൂണ്ടിക്കാട്ടി. വികസനത്തിന് ഉപയോഗിക്കേണ്ട പണം മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ തട്ടിയെടുത്തത് മൂലം കേരളത്തിന്റെ വികസനം വഴിമുട്ടിയ അവസ്ഥയിലാണ് കേരളം.
രാജ്യത്ത് മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായ സമീപനമല്ലായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ശബരിമലയിലെ പുല്ലുമേട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും എത്തിയിരുന്നില്ല. എന്നാല്‍ പരവൂരില്‍ വെടിക്കെട്ടപകടം നടന്ന് മണിക്കൂറുകള്‍ക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ഹൈദരാബാദിലെത്തിയ രാഹുല്‍ഗാന്ധി എന്തുകൊണ്ട് ജിഷ മരിച്ചപ്പോള്‍ കേരളത്തിലെത്തിയില്ല?-ഷാ ചോദിച്ചു.
Discussion about this post