ചെന്നൈ: തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു.
തമിഴ്നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. ബഹുകോണ മത്സരമാണെങ്കിലും അണ്ണാ ഡി.എം.കെഡി.എം.കെ, കോണ്‍ഗ്രസ് സഖ്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേരാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെണ്ണല്‍ 19നാണ്.
Discussion about this post