ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ബിഡിജെസ് സഖ്യത്തിന്റെ പ്രകടനം പ്രവചനാതീതമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. സഖ്യത്തിന് വോട്ടുവിഹിതം വര്‍ധിപ്പിക്കാനായാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ന്യൂസ് 18-നോട് പറഞ്ഞു.
ബംഗാളിലുണ്ടായ കോണ്‍ഗ്രസ്-സിപിഎം സഖ്യം പ്രവര്‍ത്തകരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഈ തീരുമാനത്തിലേക്ക് നേതാക്കളെ പ്രവര്‍ത്തകര്‍ കൊണ്ടെത്തിക്കുകയായിരുന്നു. തീരുമാനം നേതൃത്വ തലത്തിലുള്ളതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post