കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി നാല് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും പോള്‍ പറയുന്നു
74 മുതല്‍ 82 സീറ്റുകള്‍ വരെ ഇടത് മുന്നണി നേടുമെന്ന് സീ വോട്ടര്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 54-62, ബിജെപി-0-2 എന്നിങ്ങനെയാണ് സീ വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം
ആക്സിസ് മൈ ഇന്ത്യ പോളും ഇടത് മുന്നണിക്ക് അനുകൂലമാണ്. 88 മുതല്‍ 101 സീറ്റ് വരെ അവര്‍ നേടുമെന്നാണ് സീ വോട്ടര്‍ ഫലം. യുഡിഎഫ് 38-48 വരെ സീറ്റുകള്‍ നേടും. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും എകസ്ിറ്റ് പോള്‍ സര്‍വ്വേ പറയുന്നു.
ഒന്‍പത് ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് ആക്സിസ് -മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നത്. മലപ്പുറത്ത് ഇടത് മുന്നണി വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് മൈ ഇന്ത്യ സര്‍വ്വേ. ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചുവെന്നാണ് മൈ ഇന്ത്യ സര്‍വ്വേയുടെ കണ്ടെത്തല്‍. ബിജെപി നേടുന്ന സീറ്റുകള്‍ തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് സര്‍വ്വേകള്‍ പറയുന്നു. മലപ്പുറത്ത് 13 സീറ്റുകള്‍ യു
ഡിഎഫ് നേടുമെന്നാണ് സര്‍വ്വേ പറയുന്നത്.
ന്യൂസ് നാഷന് സര്‍വ്വേ പക്ഷേ യുഡിഎഫിന് അനുകൂലമാണ്. 68-72 വരെ യുഡിഎഫ് നേടുമെന്നും, 67-71 വരെ എല്‍ഡിഎഫ് നേടുമെന്നും ഈ സര്‍വ്വേ പറയുന്നു. ബിജെപിക്ക് രണ്ട് സീറ്റ് വരെ നേടും. 47 ശതമാനം യുഡിഎഫും എല്‍ഡിഎഫ് 46 ശതമാനം വരെ വോട്ടും നേടും. ബിജെപി അഞ്ച് ശതമാനം വോട്ട് നേടുമെന്നും ഈ സര്‍വ്വേ പറയുന്നു.
ബിജെപിയ്ക്ക് എട്ട് സീറ്റുകള്‍ പ്രവചിച്ച് ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍
ഡല്‍ഹി: കേരളത്തില്‍ ബിജെപിയ്ക്ക് എട്ട് വരെ സീറ്റുകള്‍ പ്രവചിച്ച് ടുഡേ ചാണക്യ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. ഇടത് മുന്നണിയും യുഡിഎഫും തമ്മില്‍ ബലാബലം സീറ്റുകള്‍ നേടുന്ന എക്സിറ്റ് പോള്‍ തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത കല്പിക്കുന്നു
ഇടത് മുന്നണി 75 സീറ്റുകള്‍ നേടുമെന്നും ഇതില്‍ ഒന്‍പത് സീറ്റുകള്‍ വരെ കുറയാനും കൂടാനും സാധ്യതയുണ്ടെന്നും എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. യുഡിഎഫ് 57 സീറ്റുകള്‍ നേടും, ഇതില്‍ ഒന്‍പത് സീറ്റ് വരെ കുറയാനും, കൂടാനും സാധ്യതയുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നു. ബിജെപി എട്ട് സീറ്റുകള്‍ നേടും. ഇതിനോട് നാല് സീറ്റ് കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ചാണക്യ പ്രവചിക്കുന്നു.
എല്‍ഡിഎഫ്-42 ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 15 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ട് വിഭജനം. നേരത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ശ്രദ്ധേയമായ ഏജന്‍സിയാണ് ചാണക്യ.
Discussion about this post