തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 80 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം ഫലങ്ങളും നാളെ അറിയാം.
രാവിലെ പത്ത് മണിയോടെ ഫലങ്ങള്‍ പുറത്ത് വരും. കേരളത്തില്‍ എല്‍ഡിഎഫും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും, അസമില്‍ ബിജെപിയും, തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യവും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. കേരളത്തില്‍ 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.
90 മുതല്‍ 100 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.ഇന്ത്യാ ടുഡേ സര്‍വേകളില്‍ സംസ്ഥാനത്ത് ഇടതിന് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നും ഇന്ത്യാ ടുഡേ സര്‍വേകളില്‍ പറയുന്നു. ചാണക്യ എക്സിറ്റ് പോളില്‍ ബിജെപി എട്ട് സീറ്റ് നേടുമെന്ന് പ്രവചിച്ചികരുന്നു.
Discussion about this post