ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെ മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ആനന്ദിബെന്‍ പട്ടേല്‍. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിഗതികളും നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇത് വളച്ചൊടിച്ച് മാധ്യമങ്ങള്‍ വാര്ത്തനല്കുകയായിരുന്നുവെന്ന് ആനന്ദിബെന്‍ പട്ടേല്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന ഭരണത്തിലെ നേതൃമാറ്റത്തിന് ബിജെപി ദേശീയനേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേതൃമാറ്റമുണ്ടാകില്ലെന്ന് സംസ്ഥാനനേതൃത്വവും വ്യക്തമാക്കി.
Discussion about this post