ഡല്‍ഹി: ആസം കോണ്‍ഗ്രസ് ഘടകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പേ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ. ഇക്കാര്യം പറഞ്ഞപ്പോള്‍ ആലോചിക്കാതെ ‘അതിനെന്താ’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടിയെന്നും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ നടന്ന കൂടിക്കാഴ്ചയില്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനുപകരം രാഹുല്‍ ഗാന്ധി വളര്‍ത്തു നായയെ കളിപ്പിക്കുകയായിരുന്നു. അസമില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടം വ്യക്തിപരമായി തന്റെ വിജയം കൂടിയാണ്. ഈ രീതിയില്‍ പോയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് 25 മാര്‍ക്ക് പോലും കിട്ടില്ലെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ മാറിയില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഭാവിയുണ്ടാകില്ല.
രാഹുല്‍ ഗാന്ധി ധിക്കാരിയാണ്. അദ്ദേഹത്തെ കാണാന്‍ എത്തുന്നവരെ ജോലിക്കാരെപ്പോലയാണ് കാണുന്നത്. രാഹുല്‍ ഗാന്ധി സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post