തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് മൊഴി നല്കാന് പാലോട് രവി എംഎല്‍എ, മുന്‍ മന്ത്രി പന്തളം സുധാകരന് എന്നിവര്‍ ഇന്ന് ലോകായുക്തയ്ക്കു മുന്നില്‍ ഹാജരാകും.
ദേശീയ ഗെയിംസിലെ റണ്‍ കേരള റണ്‍, നടന് മോഹന്‍ ലാലിന്റെ ലാലിസം എന്നീ പരിപാടികളുടെ നടത്തിപ്പില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഇരുവരും ലോകായുക്തയില്‍ മൊഴി നല്‍കുക.പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്ജികളിന്മേലാണ് ലോകായുക്ത ഇരുവര്‍ക്കും നോട്ടീസ് അയച്ചിരുന്നത്.
ഹര്‍ജിയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നാംകക്ഷിയും നടന് മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്. ലാലിസത്തിന്റെ പേരില്‍ കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
Discussion about this post