മോഹന്‍ ഭാഗവത് എന്ത് തെറ്റ് ചെയ്തുവെന്ന തലക്കെട്ടിലാണ് സാമ്ന യുടെ മുഖപ്രസംഗം. കൃസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യയില്‍ എത്തുന്നത് മതപരിവര്‍ത്തനത്തിനാണ് എന്നും സാമ്ന കുറ്റപ്പെടുത്തുന്നു.
ജനങ്ങളെ കൃസ്ത്യാനിറ്റിയിലേക്ക് മാറ്റുക മാത്രമാണ് ഇന്ത്യയിലെത്തുന്ന മിഷനറിമാരുടെ ലക്ഷ്യം. മോഹന്‍ ഭാഗവത് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം പറഞ്ഞത് സത്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സത്യം പറഞ്ഞ ആര്‍എസ്എസ് മേധാവി ദേശീയതയെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. മുസ്ലിം വാള് കൊണ്ട് മതം മാറ്റുന്നു, കൃസ്ത്യാനികള്‍ പണവും, കപടസേവനവും കൊണ്ട് മതം മാറ്റുന്നു.ഘര്‍ വാപ്സിയെ പിന്തുണയ്ക്കുന്ന മോഹന്‍ ഭാഗവതിന്റെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
Discussion about this post