മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യസംഭാഷണത്തിലെ വിമര്‍ശനങ്ങള്‍ക്ക് വരെ മറുപടി പറഞ്ഞത് തൃപ്പൂണിത്തുറയില്‍ നിന്ന് ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ്. ചില മാധ്യമപ്രവര്‍ത്തകര്‍ ആരോടോ പറഞ്ഞ സ്വകാര്യ സംഭാഷണത്തിലെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണിയാണ് സ്വരാജ് മറുപടി പറയുന്നത്. തൃപ്പൂണിത്തുറ സ്വരാജിന്റെ രാഷ്ട്രീയ ശവപറമ്പാണ് എന്ന അഡ്വക്കറ്റ് ജയശങ്കറിന്റെ വാക്കുകളും സ്വരാജ് ഓര്‍മ്മിപ്പിക്കുന്നു.
ചിലരുടെ പരാമര്‍ശങ്ങള്‍ക്ക് കോഴപ്പണത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും സ്വരാജ് ആരോപിക്കുന്നു.
എം.സ്വരാജ് എത്തിയതോടെ മണ്ഡലം ഭദ്രമാണെന്ന് ബാബുവിന് തോന്നിത്തുടങ്ങി ‘ ഒരു മാധ്യമ പ്രവര്‍ത്തകന്‍, ( ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍)
‘സ്വരാജാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ബാബു വീട്ടിലിരുന്ന് ജയിക്കും’ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ (സ്വകാര്യ സംഭാഷണo)
‘ മനുഷ്യരോട് മര്യാദയ്ക്ക് ചിരിക്കാനറിയാത്ത ഇവനാണോ സ്ഥാനാര്‍ത്ഥി…..?! ‘ വേറൊരു മാധ്യമ പ്രവര്‍ത്തകന്‍ (സ്വകാര്യ സംഭാഷണം)-എന്നിങ്ങനെയാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്‌ററിലെ പരാമര്‍ശം. സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയതാണോ, അതോ ആരോ പറഞ്ഞ പരദൂഷണത്തിന്റെ ഭാഗമാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/ComradeMSwaraj/posts/701396593296530″ bottom=”30″]
Discussion about this post