തിരുവനന്തപുരം: നേമത്ത് ജയിച്ച ബിജെപി നേതാവ് ഒ. രാജഗോപാല്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്നു. എകെജി സെന്റിറില്‍ എത്തിയാണ് പിണറായിയെ കണ്ടത്. പിണറായിക്ക് പൂച്ചെണ്ടും കൈമാറി.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷമാണ് ഒ. രാജഗോപാല്‍ ഇവിടെയെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ബിജെപി-സിപിഎം സംഘര്‍മുണ്ടായിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു ഉച്ചയ്ക്കുശേഷമുള്ള സന്ദര്‍ശനം.
Discussion about this post