തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ പുന:പരിശോധിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച നടക്കും. മന്ത്രി എ.കെ ബാലന് കണ്‍വീനറായ ഉപസമിതി യു.ഡി.എഫ് സര്‍ക്കാര്‍ ജനുവരി ഒന്നു മുതല്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവയാണ് പുന:പരിശോധിക്കുക.
പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ ഉപസമിതി രൂപീകരിച്ചിരുന്നു. എ.കെ ബാലന് കണ്‍വീനറായി ടി.എം തോമസ് ഐസക്, വി.എസ് സുനില്‍ കുമാര്‍, മാത്യൂ ടി.തോമസ്, എ.കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരണ് സമിതി അംഗങ്ങള്‍.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ജനോപകാരപ്രദമായ ഒരു പദ്ധതിയും പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തില്ലെന്ന് ബുധനാഴ്ച നടന്ന ആദ്യമന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
Discussion about this post