തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിലെ പ്രതി മണിലാലിന്റെ സഹോദരന് വിളിച്ചപ്പോള്‍ മണലൂര്‍ എംഎല്‍എയെ വിളിക്കാനാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്‍ഡിഎഫ് വിപുലീകരിക്കാന്‍ യുഡിഎഫില്‍ നിന്ന് ആരെയും കിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
വിഴിഞ്ഞം പദ്ധതിയിലെ ടെണ്ടര്‍ നടപടികളില്‍ നിന്ന് പിന്മാറിയ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കബോട്ടാഷ് നിയമത്തില്‍ വ്യക്തതയില്ലാത്തതാണ് പദ്ധതിയില്‍ നിന്ന് പിന്മറാനുള്ള കാരണമെന്ന് കമ്പനി ഉടമകള്‍ വ്യക്തമാക്കി. ഇക്കാര്യം ഉടന്‍ പരിഹരിക്കാമെന്ന് കമ്പനിക്ക് ഉറപ്പ് നല്‍കിയതായും,മറ്റ് രണ്ട് കമ്പനികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
Discussion about this post