തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി, ചീമേനി പദ്ധതികള്‍ നടപ്പാക്കാന്‍ വൈദുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ചീമേനി താപവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കമാറ്റും. ചീമേനിയില്‍ ടൗണ്‍ഷിപ്പ് നടപ്പാക്കും. പദ്ധതികള്‍ക്ക് പിന്തുണയുമായി മുന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും രംഗെത്തി. ഈ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലകാര്യമായിരിക്കുമെന്നു ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
163 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് അതിരപ്പിള്ളിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.
Discussion about this post