തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയെക്കുറിച്ച് ആശങ്ക വേണ്ട. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതാണ്. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്താതെയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. മന്ത്രിമാര്‍ അതുവിഷയങ്ങളില് അഭിപ്രായം പറയുന്നത് തടയാനാവില്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി വിഷയത്തില്‍ കടകംപള്ളിക്കെതിരെ കാനം രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ പ്രതികരിക്കരുതെന്നും പറഞ്ഞിരുന്നു.
മുല്ലപ്പെരിയാല്‍ വിഷയത്തില്‍ ഇന്നലെ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിണറായി വിജയന് പറഞ്ഞു. കേരളത്തിന് ഒറ്റയ്ക്ക് ഡാം നിര്‍മിക്കാനാകില്ല. തമിഴ്നാടിന്റെ സഹകരണത്തോടെയേ ഇത് സാധ്യമൂകൂ. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിലും ഇക്കാര്യം വ്യക്തമാണ്. മുല്ലപ്പെരിയാര്‍ സമരസമിതിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും പിണറായി വിജയന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് വഞ്ചനാപരമെന്ന് വി.ഡി.സതീശന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പിണറായിയുടെ പ്രസ്താവന പുതിയ അണക്കെട്ടെന്ന എല്‍ഡിഎഫ് വാഗ്ദാനത്തിന് വിരുദ്ധം. നിലപാടുമാറ്റം സുപ്രീംകോടതിയില്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലെ അണക്കെട്ട് ബലപ്പെട്ടുവെന്ന വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ആകില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. ഗെയില്‍ വാതകപൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. നാടിന് ദോഷമല്ലാത്ത സ്വകാര്യ പങ്കാളിത്തമാകാമെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post