തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ അലങ്കോലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്.പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളുടെ പ്രതിഫലനമാണിതെന്നും വിഎസ് പറഞ്ഞു. പദ്ധതിക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് എന്ന ആശയം അട്ടിമറിച്ച് പദ്ധതി പിപിപി ആക്കി നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനേറ്റ തിരിച്ചടിയാണിതെന്നും വിഎസ് കുറ്റപ്പെടുത്തി. ഇങ്ങനെയുള്ള വന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗൗരവമായ പഠനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും ചെയ്യാതെയാണ് ടെണ്ടര്‍ നടപടികള്‍ നടത്തിയതെന്നും വിഎസ് കുറ്റപ്പെടുത്തി.
Discussion about this post