തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതില്‍ ടി.പി.സെന്‍കുമാറിന് അതൃപ്തി. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു. അതേസമയം പുതിയ പദവി ഏറ്റെടുക്കാതെ, ഉത്തരവിറങ്ങിയാല്‍ അവധിയില്‍ പ്രവേശിക്കാന്‍് സെന്‍കുമാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ നിയമനടപടിക്കുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞേക്കും.
പൊലീസ് ഹൗസിംഗ് കണ്‍ട്രക്ഷന്റെ എംഡിയായിട്ടാണ് മാറ്റിയിരിക്കുന്നത്. അദ്ദേഹത്തെ മാറ്റിക്കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാരണം വ്യക്തമക്കിയിട്ടില്ലെന്ന് അറിയുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്ന് ഉച്ചയോടെ പുറത്തിറങ്ങിയേക്കും.
അതേസമയം ആരുടെയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ലെന്നും സ്ഥാനമാനങ്ങള്‍ക്കായി ആരുടെയും പിറകേ പോയിട്ടില്ലെന്നും ടി.പി. സെന്‍കുമാര്‍ ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
[fb_pe url=”https://www.facebook.com/StatePoliceChief/posts/1053335601427210″ bottom=”30″]
Discussion about this post