ഡല്‍ഹി: മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജിവെച്ചു.പരീക്ഷാ ബോര്‍ഡില്‍ നിയമന അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ സ്ഥാനമൊഴിയാനുള്ള കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി.
ചൊവ്വാഴ്ച രാത്രിയാണു രാം നരേശനോടു രാജിവയ്ക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്. മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ്, സര്‍ക്കാര്‍ തസ്തികകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടു കണ്ടെത്തിയതാണു കേസിനു കാരണം.
നരേശ് യാദവിന്റെ മകന് ധൈലേഷ്, ധര്‍രാജ് യാദവ് എന്നിവര്‍ക്കെതിരേയും പ്രത്യേക അന്വേഷണസംഘം കേസു രജിസ്റര്‍ ചെയ്തിട്ടുണ്ട്.
കേസ് അന്വേഷണം നടത്തിയ പ്രത്യേക സംഘം ഡിസംബര്‍ 18നു മുന്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രിയായ ലക്ഷ്മികാന്ത് ശര്‍മയുള്‍പ്പെടെ 129 പേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതിയില്‍ തനിക്കെതിരേയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു. 3,58,490 റിക്രൂട്ട്മെന്റുകള്‍ നടത്തിയതില്‍ 228 എണ്ണത്തിലാണു ക്രമക്കേടു കണ്ടെത്തിയത്.വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ആദ്യ ഗവര്‍ണര്‍ ആണ്നരേശ് യാദവ്.
Discussion about this post