തിരുവനന്തപുരം: ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് പ്രോ ടേം സ്പീക്കറായ എസ് ശര്‍മയുടെ ഡയസിലെത്തി ഹസ്തദാനം നടത്തി.
നിയമസഭയില്‍ തനിക്ക് പുതിയ ദൗത്യമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. നിയമസഭയ്ക്കുള്ളില്‍ പുതിയ ശബ്ദം കേള്‍ക്കും. അന്ധമായ വിരോധത്തിന്റെ രാഷ്ട്രീയം സ്വീകരിക്കില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി. കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി നഗരപ്രതിക്ഷണം വച്ചു അയ്യങ്കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നിയമസഭയിലേക്ക് പ്രവര്‍ത്തകരൊടൊപ്പം ഒ. രാജഗോപാല്‍ എത്തിയത്.
പളയം രക്ഷസാക്ഷി മണ്ഡപത്തില്‍ രാവിലെ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാജ്യസഭാ എംപി സുരേഷ് ഗോപി എന്നിവര്‍ ഇവിടെയെത്തിയിരുന്നു. താമരഹാരവുമായിട്ടായിരുന്നു ഒ. രാജഗോപാല്‍ സത്യപ്രതിജ്ഞയ്ക്കായ് നിയമസഭയിലേക്ക് വന്നത്. ബിജെപി നേതാക്കള്‍ ഗാലറിയില്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായിരുന്നു.
Discussion about this post