ഡല്‍ഹി:രാജ്യസുരക്ഷയ്ക്ക് വേണ്ടി തീവ്രവാദികളെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറല്‍ അടക്കമുള്ള തീവ്രവാദ വിരുദ്ധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും യു.എസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മയുമാണ് കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കരാര്‍ .
മോദിയുടെ ദ്വിദിന യു.എസ് സന്ദര്‍ശനം ഈ മാസം ജൂണ്‍ 7, 8 തിയതികളിലാണ്. അംഗീകൃത അന്വേഷണ ഏജന്‍സികള്‍ക്ക് പരസപരം വിവരങ്ങള്‍ കൈമാറുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യൊമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. 2012 ലാണ് അമേരിക്ക ഇത്തരമൊരു കരാറിന് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ വിവിധ സുരക്ഷ ഏജന്‍സികളുടെ ഏതിര്‍പ്പ് മൂലമാണ് അന്ന് കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിക്കാതെ പോയത്. മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളിലും സാമ്പത്തിക വളര്‍ച്ചയിലും സഹകരണം ശക്തമാക്കാനുളള തീരുമാനവും ഇതിനേടനുബന്ധിച്ച് ഉണ്ടായി.
Discussion about this post