ബെയ്‌റൂട്ട്: ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന പ്രദേത്ത് നിന്നും ആയിരത്തില്‍ അധികം അസീറിയന്‍ ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലുള്ള കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹസാക്കഹ്, ക്വാമിഷിലി എന്നിവിടങ്ങളിലേക്കാണ് ഇവര്‍ പലായനം ചെയ്തത്.
സിറിയയിലെ ഹസാക്ക പ്രവിശ്യയിലെ ഗ്രാമങ്ങളില്‍നിന്നു തിങ്കളാഴ്ച ഐസിസ് ഭീകരര്‍ പിടികൂടിയ അസീറിയന്‍ ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാണെന്നു സൂചന ലഭിച്ചിരുന്നു. ഐസിസിന്റെ കസ്റ്റഡിയിലുള്ള അസീറിയന്‍ ക്രൈസ്തവരുടെ എണ്ണം 200 ന് അടുത്തുവരുമെന്ന് സ്വീഡനിലുള്ള മറ്റൊരു അസീറിയന്‍ നേതാവ് പറഞ്ഞു. 90പേരെ കസ്റ്റ്ഡിയിലെടുത്തെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത.അല്‍തമാര്‍ പട്ടണത്തിനു സമീപമുള്ള അസീറിയന്‍ ക്രൈസ്തവ ഗ്രാമങ്ങളിലാണ് ഐസിസ് തീവ്രവാദികള്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയത്.
Discussion about this post