മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇരുമന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. മുന്‍ മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി പി മാധവന്‍ ഉത്തരവിട്ടിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ നടപടി വിവാദമായിരുന്നു. 118 ഏക്കര്‍ ഭൂമി സ്യകാര്യ കമ്പനിക്ക് നല്‍കാനാണ് ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രസഭാ യോഗത്തില്‍ ആയിരുന്നു തീരുമാനം. ഐ.ടി വ്യവസായത്തിനെന്ന് പറഞ്ഞാണ് എറണാകുളം ജില്ലയിലെ പറവൂര്‍, പുത്തന്‍വേലിക്കര, തൃശ്ശൂരിലെ മാള എന്നിവിടങ്ങളിലായി ഏറ്റെടുത്ത മിച്ചഭൂമി ആര്‍.എം.ഇസഡ്ഡെന്ന സന്തോഷ് മാധവന്റെ കമ്പനിക്ക് തിരിച്ച് നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ നടപടി വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു.
Discussion about this post