സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്കിയ ഹരജിയില്‍ വിശദീകരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടി. ഒരു മാസത്തെ സമയമാണ് എജി ആവശ്യപ്പെട്ടതെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദകരണം നല്കാന് സിഎടി നിര്‍ദ്ദേശം നല്കി. ഹര്‍ജി ഈ മാസം 24 ന് പരിഗണിക്കും.
കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സെന്‍കുമാറിന്റെ അഭിഭാഷകന് എതിര്‍ത്തു. ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. സെന്‍കുമാറിന്റെ കരിയറിനെ ബാധിക്കുന്നതാണ് വിഷയം എന്നായിരുന്നു വാദി ഭാഗം വാദിച്ചത്. ഇതേ തുടര്‍ന്ന് ട്രിബ്യൂണല്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.
Discussion about this post