ഡല്‍ഹി : റെയില്‍ ബജറ്റില്‍ നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു.പ്രധാനമന്ത്രിയുടെ വികസന മാതൃകയിലുള്ള റെയില്‍ ബജറ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക ഊന്നല്‍ നല്‍കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ റെയില്‍ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.നിരക്കു വര്‍ധന ഒഴിവാക്കി ജനപ്രിയബജറ്റാകും കേന്ദ്രമന്ത്രി അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റിനു തൊട്ടുമുന്‍പായി നിരക്കു വര്‍ധിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിനാല്‍ നിരക്കു വര്‍ധന ഒഴിവാക്കി ജനപ്രിയമെന്നു തോന്നിപ്പിക്കുന്ന ബജറ്റാകും ഇത്തവണ അവതരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. ആധുനിക ,സ്വകാര്യ വല്‍ക്കരണത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കുമെന്ന് കരുതുന്നു.
Discussion about this post