കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്ന് സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തേക്കു കൂടി നീട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് കെമാല്‍പാഷയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് കേസില്‍ സിബിഐക്കു വേണ്ടി ഹാജരാകും. സിബിഐ അന്വേഷിച്ച ഈ കേസില്‍ പ്രതികളെ 2013 നവംബര്‍ അഞ്ചിനാണ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു 374.50 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്്ടായെന്നാണ് കേസ്.
Discussion about this post