ഹൈദരാബാദ്: സ്വിഗിയിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതായി യുവാവ്. ഹൈദരാബാദ് സ്വദേശിയായ സായ് തേജ എന്നയാളാണ് ദുരനുഭവം പങ്കുവച്ചത്. ബിരിയാണിയിലെ പുഴുവിന്റെ ചിത്രം ഇദ്ദേഹം സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടു. 318 രൂപ കൊടുത്ത് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് ഹൈദരാബാദിലെ മെഹ്ഫിൽ കുകടാപള്ളി ഹോട്ടലിൽ നിന്നുംയുവാവ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്. പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സ്വിഗ്ഗിയിലെ കസ്റ്റമർ കെയർ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സംസാരിച്ചിരുന്നു.
എന്നാൽ ഭക്ഷണം പാക്ക് ചെയ്യുന്നത് റെസ്റ്റോറന്റ് ഉടമകളാണെന്ന് സ്വിഗ്ഗി കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് സായ് തേജയെ അറിയിച്ചു.നിങ്ങൾക്കുണ്ടായ ദുരനുഭവം മനസിലാക്കുന്നു. 64 രൂപ നിങ്ങൾക്ക് റീഫണ്ടായി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു സ്വിഗ്ഗിയിലെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് പറഞ്ഞത്. എന്നാൽ യുവാവ് തന്റെ ദുരനുഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ മുഴുവൻ തുക റീഫണ്ട് ചെയ്ത് നൽകാമെന്നും ഈ വിഷയത്തെപ്പറ്റി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയ്ക്ക് പരാതി നൽകണമെന്നും കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് ഇദ്ദേഹത്തോട് പറഞ്ഞു.
Discussion about this post