മുഹമ്മദ് അലിയെ കേരളീയനാക്കിയ ഇ.പി ജയരാജന്റെ പ്രസ്തവനക്ക് പിന്നാലെ അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും. അഞ്ജു ബോബി ജോര്‍ജ്ജിനെ ഇപി ജയരാജന്‍ അപമാനിച്ചുവെന്ന സംഭവത്തില്‍ നല്‍കിയ പ്രതികരണത്തിലാണ് സുധാകരന് അബദ്ധം പറ്റിയത്. അഞ്ജു ബോബി ജോര്‍ജ്ജ് പ്രശസ്ത കായിക താരം ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.
അഞ്ജു ബോബി ജോര്‍ജ്ജിനെ ആര്‍ക്കാണ് അറിയാത്തത്. അവര്‍ പ്രശസ്ത കായിക താരമായ ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണ്. അവരുടെ കുടുംബത്തെ കൂടി അപമാനിക്കുകയാണ് ഇപി ജയരാജന്‍ ചെയ്തത് എന്നായികുന്നു സുധാകരന്റെ വാക്കുകള്‍.
ട്രംപിള്‍ ജംബ് താരം റോബർട്ട് ബോബി ജോര്‍ജ്ജാണ് അഞ്ജുവിന്റെ ഭാര്‍ത്താവ്.
Discussion about this post