കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പൂര്‍ണമായി സ്റ്റേ ചെയ്തത്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ കെഎസ്ആര്‍ടിസിയും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നല്കിയ ഹര്‍ജിയിലാണ് ഹൈക്കേയുടെ നടപടി.
ട്രൈബ്യൂണല്‍ ഉത്തരവിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്കു മാത്രമേ അധികാരമുള്ളൂ എന്ന ലീഫ് സംഘടനയുടെ വാദവും ഹൈക്കോടതി തള്ളി. നേരത്തെ, ഹരിതട്രൈബ്യൂണല്‍ ഉത്തരവിനു ഭാഗിക സ്റ്റേ ലഭിച്ചിരുന്നു. രണ്ടായിരം സിസിക്കു മുകളിലുള്ള വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന് നല്രുതെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുമെന്ന് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ വ്യക്തമാക്കി. കണക്കുകള്‍ പരിശോധിക്കാതെ ഹരിതട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം. ഡല്‍ഹി മാതൃകയിലാണ് കേരളത്തിലും ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഡല്‍ഹിയില്‍ രണ്ടു വര്‍ഷത്തെ സാവകാശം നല്കിയ ശേഷമാണ് ഉത്തരവ് നടപ്പാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി
Discussion about this post