ജയ്പൂരില്‍ ക്രൈസ്തവ മത ലഘുലേഖകള്‍ വിതരണം ചെയ്ത വൈദികരും, മിഷനറിമാരും ഉള്‍പ്പെടുന്ന 20 സംഘത്തെ പോലിസ് പിടികൂടി. ഇവര്‍ക്ക് പോലിസ് മര്‍ദ്ദനമേറ്റതായും ആക്ഷേപമുണ്ട്.
തലസ്ഥാന നഗരിയിലെ മാനസരോവര്‍ മേഖലയില്‍ വൈദികര്‍ ലഘുലേഖകള്‍
വിതരണം ചെയ്തത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് വൈദികരെയും മിഷനറിമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഘര്‍ഷം പൂര്‍ണമായും ഒഴിവായതായും പുറമെ നിന്ന് എത്തിയവരെ ചോദ്യം ചെയ്യുന്നതിനായി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് വന്നതായും മാനസരോവര്‍ പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സംശയകരമായ യാതൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് പിന്നീട് ഇവരെ വിട്ടയച്ചു.
വൈദികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ആരോപണമമുണ്ട്.
ഞങ്ങള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു,നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും വൈദികനായ സതീഷ് ബാബു പറഞ്ഞു. തെരുവിലെ ദുര്‍മാര്‍ഗ്ഗികള്‍ തങ്ങളെ ആക്രമിച്ചുവെന്നും, പോലിസ് മര്‍ദ്ദിച്ചുവെന്നും വൈദികര്‍ ആരോപിക്കുന്നു.
മതപരിവര്‍ത്തനത്തിന്റെ ഭാഗമായാണ് വൈദികര്‍ ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നതെന്നാരോപിച്ച് പലയിടത്തും സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post