തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി അധികാരത്തിലേറിയതിന് പിന്നാലെ ബാറുകളില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നല്‍പരിശോധന. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ
തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ അടച്ച് പൂട്ടാനും ഡിജിപി നിര്‍ദ്ദേശം നല്കി.അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു എക്സൈസിന്റെ റെയ്ഡ്. പരിശോധനയില്‍ ഇവിടെ സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുത്തു.
പിന്നാലെ ബിയര്‍ പാര്‍ലര്‍ അടച്ചുപൂട്ടാനും ഋഷിരാജ് സിങ്ങിന്റെ ഉത്തരവെത്തി.
തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഷാപ്പുകളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 48 മണിക്കൂര്‍ പഴക്കമുളള 30 ലിറ്റര്‍ കള്ളും പിടിച്ചെടുത്തിട്ടുണ്ട്
Discussion about this post