ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ റെയില്‍ ബജറ്റ് അവതരണം ആരംഭിച്ചു. റെയില്‍വേ യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി സുരേഷ് പ്രഭൂ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ബജറ്റിന് പിന്നാലെ അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷംകൊണ്ട് നാല് ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.
- യാത്രാനിരക്കില്‍ 67 ശതമാനം ഇളവ് നല്‍കും.
- സ്ത്രീ സുരക്ഷയ്ക്ക പ്രത്യേക പരിഗണന നല്‍കും,ഇതിനായി 182 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കും.
- യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ബജറ്റ് മുന്‍ഗണന കൊടുക്കും.
- വിവിധ ഭാഷകളില്‍ ഇ -ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും ,ഡെബിറ്റ് കാര്‍ഡ് വഴിയും ,സ്മാര്‍ട്ട് ഫോണ്‍വഴിയും ഈ സേവനം ഉപയോഗിക്കാനാകും .
- പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക ക്യാമറാ സംവിധാനം ഏര്‍പ്പെടുത്തും.
- മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ജനറല്‍, സ്ലീപ്പര്‍ കോച്ചുകളില്‍ സംവിധാനമുണ്ടാക്കും .
- എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ രാജ്യത്ത് നടപ്പിലാക്കും.
- സ്റ്റേഷന് നവീകരണത്തിന് പ്രത്യേക സമിതി ഏര്‍പ്പെടുത്തും
- പാതയിരട്ടിപ്പിക്കലിനും ,ട്രാക്കുകള്‍ വര്‍ധിപ്പിക്കുന്നതിനും 96,182 കോടി അനുവദിക്കും.
- അടുത്ത വര്‍ഷം 8.5 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷ
- പാതയിരട്ടിപ്പിക്കലിനും ,ട്രാക്കിനുമായി 19,182 കോടി
- ഒമ്പത് അതിവേഗ റെയില്‍വേ ഇടനാഴി തുറക്കും ,മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി അതിവേഗ ട്രെയിനുകള്‍ തുടങ്ങും
- 2015- 16ല്‍ ആറായിരം കിലോമീറ്റര്‍ വൈദ്യുതീകരിക്കും
- അപകടമൊഴിവാക്കാന്‍ ലെവല്‍ ക്രോസിങ്ങുകളില്‍ ദൃശ്യ-ശ്രാവ്യ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കും.ഇതിനായി 6,581 കോടി നീക്കി വെക്കും
- ട്രെയിനുകളിലെ മിഡില്‍ ബെര്‍ത്ത് സ്ത്രീകള്‍ക്കായി സംവരണം ചെയ്യും
- ട്രാന്‍സ്ലോക് എന്ന പേരില്‍ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കും
- വാഗണുകള്‍ നിര്‍മിക്കാന്‍ സ്വാകര്യ -വിദേശ പങ്കാളിത്തം തേടും
- മെറ്റല്‍ ടെക്നോളജിയില്‍ ഉന്നത ഗവേഷണത്തിനും പഠനത്തിലും വാരാണസി ഐഐടിയില്‍ മാളവ്യ ചെയര്‍ സ്ഥാപിക്കും
- റിസര്‍വേഷന്‍ സൗകര്യം 120 ദിവസം മുമ്പ് ലഭ്യമാക്കും
- റെയില്‍വേ ജീവനക്കാര്‍ക്ക് യോഗാഭ്യാസത്തില്‍ പരിശീലനം നല്‍കും
- ദ്രവീകൃത പ്രകൃതി വാതകത്തില്‍ ഓടുന്ന ലോക്കകള് നടപ്പിലാക്കും.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
- പതിനായിരം മെഗാവാട്ടുകള്‍ ശേഷിയുള്ള സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ റെയില്‍വേയില്‍ സ്ഥാപിക്കും
- തീരദേശങ്ങളെ ബന്ധിപ്പിച്ച് പാത നിര്‍മ്മിക്കുന്നതിനായി 2000 കോടി രൂപ അനുവദിക്കും
- ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110- 130 കിലോമീറ്ററില്‍ 160-200 കിലോമീറ്ററായി വര്‍ധിപ്പിക്കും
- ഐആര്‍സിടിസി വഴി യാത്രക്കാരെ സ്റ്റേഷനുകളില്‍ ഡ്രോപ്പ് ചെയ്യാനും പിക് ചെയ്യാനുമുള്ള പിക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം ഏര്‍പ്പെടുത്തും
- ചരക്ക് കൂലി പത്ത് ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട് . 12 ഇനങ്ങള്‍ക്കാണ് വര്‍ധന. സിമന്റ് ,കല്‍ക്കരി,സ്റ്റീല്‍, ധാന്യങ്ങള്‍,പയറു വര്‍ഗ്ഗങ്ങള്‍, രാസവളം,പാചക വാതകം,മണ്ണെണ്ണ, കടലയെണ്ണ എന്നീ ഇനങ്ങള്‍ക്കാണ് വര്‍ധന
- എ1 കോച്ചുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും
- ജനശതാബ്ദി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും
- ജനങ്ങളെ ഏറ്റവും ദുരിതത്തിലാക്കുന്ന അഴിമതി റെയില്‍വേയില്‍ നിന്ന് താന്‍ തുടച്ചു നീക്കുമെന്ന് പറഞ്ഞുകൊണ്ട് മന്ത്രി സുരേഷ്പ്രഭു സമ്പൂര്‍ണ്ണ റെയില്‍ ബജറ്റ് അവതരണം പൂര്‍ത്തീകരിച്ചു. പുതിയ ട്രെയിനുകളോ ,പദ്ധതികളോ റെയില്‍ മന്ത്രി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം കഴിയും മുമ്പേ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .പുതിയ ട്രെയിനുകളും പാതകളും ബജറ്റില്‍ പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാനങ്ങള്‍ നിരാശപ്പെടേണ്ടെന്ന് സുരേഷ് പ്രഭു പറഞ്ഞു. ട്രെയിനുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ആവശ്യമായ വിലയിരുത്തല്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഒരു സമിതിയെ മന്ത്രി നിയോഗിച്ചു.
Discussion about this post