ശ്രീനഗര്‍: ജമ്മുവില്‍ ജനിപുരയിലെ രൂപ് നഗര്‍ പ്രദേശത്തെ ശിവക്ഷേത്രമായ ആപ് ശംഭു ക്ഷേത്രം ആക്രമിച്ചതിനെത്തുടര്‍ന്ന് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി റദ്ദാക്കി. ചൊവ്വാഴ്ചയായിരുന്നു യൂവാവ് ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ മുമ്പിലെ ചില്ലു തകര്‍ത്ത അക്രമി, ഇവിടെ ആരാധന നടത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. യാസിര്‍ അല്‍ഫാസ് എന്നായാളെ
പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
പിടിയിലായ ദോഡ ജില്ലയിലെ ശിവ ഗ്രാമത്തിലുള്ള യാസിര്‍ അല്‍ഫാസ് മാനസിക രോഗിയാണെന്നും പറയപ്പെടുന്നു. സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനം മൂന്നു വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു.
https://www.youtube.com/watch?time_continue=4&v=oRs09eq8Pts
Discussion about this post