കൊച്ചി: ജിഷ വധക്കേസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസന്വേഷണത്തിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാന്‍ സാധിക്കില്ല. പ്രതിയെ പിടികൂടിയെങ്കിലും കേസിന്റെ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ അച്ഛന്‍ പാപ്പു ഉള്‍പ്പെടെ ഉന്നയിച്ചിരിക്കുന്ന പരാതികളെക്കുറിച്ച് അന്വേഷിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കേസ് അന്വേഷണത്തിനിടെ ഉന്നയിച്ചിരിക്കുന്ന പരാതികളെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.
Discussion about this post