കൊച്ചി: വൈദ്യുതി വകുപ്പിലെ അഴിമതി തടുച്ചുനീക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിതരണ രംഗത്താണ് അഴിമതി നിലനില്‍ക്കുന്നത്. ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് വഴിവിട്ട് സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വിതരണരംഗത്ത് ധാരാളം പരാതികള്‍ കിട്ടുന്നുണ്ട്. ചെറിയ മഴയില്‍ പോലും വൈദ്യുതി ബന്ധം തകരാറിലാകുന്ന സ്ഥിതിയുണ്ട്. അറ്റകുറ്റപ്പണി തീര്‍ക്കുന്നതതില്‍ വീഴ്ചകളുണ്ടായി. വാര്‍ഷിക അറ്റകുറ്റപ്പണി കഴിഞ്ഞ മൂന്നുവര്‍ഷം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post