ഡല്‍ഹി: തന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിക്കണമെന്ന എഎഎപി നേതാവിന്റെ പരിഹാസത്തിന് എഴുത്തുകാരന് ചേതന്‍ ഭഗത്തിന്റെ മറുപടി. മറ്റാരെക്കാളും നന്നായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ജോലി തനിക്കു ചെയ്യാന്‍ കഴിയുമെന്ന് ചേതന്‍ ഭഗത് പറഞ്ഞു.
തനിക്കു ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തോടു താല്പര്യമില്ല. എ.എ.പിയുടെ ബുദ്ധിശൂന്യരായ അംഗങ്ങള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും ്ചേതന് ഭഗത്ത് നിര്‍ദേശിച്ചു. ട്വീറ്ററിലാണ് ചേതന്റെ പ്രതികരണം.
തന്റെ തൊഴില്‍ പരിചയം കാരണം തനിക്കു സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും പണസംബന്ധമായ നയങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്നും ചേതന്‍ ഭഗത് വ്യക്തമാക്കി.
ബി.ജെ.പി ചേതന്‍ ഭഗതിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിക്കണമെന്ന് എ.എ.പി വക്താവ് രാഘവ് ചന്ദ പറഞ്ഞിരുന്നു. അനുപംഖേറിനെ ഐ.എസ്.ആര്.ഒ ചീഫായും ഏക്നാഥ് കദ്സെയെ എന്‍.ഐ.എ ചീഫായും നിയമിക്കണമെന്നും എഎപി വക്താവ് പറഞ്ഞിരുന്നു. മോദിയെ പിന്തുണച്ചുള്ള ചേതന്‍ ഭഗത്തിന്റെ നിലപാടിനെ കളിയാക്കിയായിരുന്നു എഎപി വക്താവിന്റെ പ്രതികരണം.
AAP should tell its lo-IQ spokespersons to think twice before attacking others, though i understand thinking isn't their strong point.
— Chetan Bhagat (@chetan_bhagat) June 19, 2016
Discussion about this post