കണ്ണൂര്‍: ദളിത് പെണ്‍കുട്ടികള്‍ ജയിലിലടയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. എന്നാല്‍ അത്യന്തം ദുഃഖകരമാണ് സിറിയയിലെ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് വി.ടി. ബല്‍റാം മുഖ്യമന്ത്രിയെ പരിഹസിച്ചത്. ‘തലശ്ശേരി പോലുള്ള വിഷയങ്ങളില്‍ ഞാനെന്തിന് പ്രതികരിക്കണം. അതൊക്കെ വല്ല തുക്കടാ പോലീസുകാരും മറുപടി പറയേണ്ട ചീള് കാര്യങ്ങളല്ലേ. ഞാന്‍ സിറിയയിലെ കാര്യത്തില്‍ അഭിപ്രായം പറയുന്നുണ്ടല്ലോ. അതല്ലേ ഹീറോയിസം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ദളിത് പെണ്‍കുട്ടികളുടെ സംഭവത്തില് തനിക്ക് ഒന്നും പറയാനില്ലെന്നും പൊലീസിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു.
[fb_pe url=”https://www.facebook.com/photo.php?fbid=10153882548239139&set=a.10150384522089139.360857.644674138&type=3″ bottom=”30″]
Discussion about this post