കൊച്ചി: ജിഷാവധക്കേസിലെ പ്രതി അമിയുര്‍ ഇസ്ലാമിനെ അയല്‍വാസി തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നു തവണയാണ് തിരിച്ചറിയില്‍ പരേഡ് നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെയുള്പ്പെടെ 15 പേരെ പരേഡിനായി ഹാജരാക്കിയിരുന്നു. ജിഷയുടെ അയല്വാസിയയ ശ്രീലേഖ എന്ന വീട്ടമ്മയെയാണ് പ്രത്യേക അന്വേഷണസംഘം തിരിച്ചറിയില്‍ പരേഡിനായി ഹാജരാക്കിയത്.
നേരത്തേ ഏഴു പേര്‍ക്കോളം തിരിച്ചറിയല്‍ പരേഡിനായി സമന്‍സ് അയച്ചിരുന്നുവെങ്കിലും ഒരാളെ മാത്രമാണ് പൊലീസ് ഹാജരാക്കിയത്. പൊലീസ് തയ്യാറാക്കായ രൂപരേഖയ്ക്ക് പ്രതിയുമായി സാമ്യമില്ലാത്തതിനാല്‍ എല്ലാ സാക്ഷികളെയും ഹാജരാക്കി ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്നു പൊലീസ് തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് സുരേഷിനൊപ്പമാണ് ശ്രീലേഖ ജയിലിലെത്തിയത്.
മജിസ്ട്രേറ്റും കോടതി ജീവനക്കാരും ശ്രീലേഖയും മാത്രമാണ് തിരിച്ചറിയല്‍ പരേഡില്‍ ഉണ്ടായിരുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് അദ്ദേഹത്തെ ഇതിനായി ചുമലതലപ്പെടുത്തിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കൊല നടത്തിയശേഷം പ്രതി കനാലില്‍ ഇറങ്ങി കാല് കഴുകിയത് കണ്ടതായാണ് ശ്രീലേഖ മൊഴി നല്‍കിയിരുന്നത്.
Discussion about this post