ഡല്‍ഹി: മിസൈല്‍ ടെക്‌നോളി നിയന്ത്രണ സമിതിയില്‍ (എം.ടി.സി.ആര്‍) അംഗമാകാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തിങ്കളാഴ്ച 34 അംഗ മിസൈല്‍ സാേങ്കതിക നിയന്ത്രണ സമിതിക്ക് കൈമാറും. ആണവകയറ്റുമതി നിയന്ത്രിക്കുന്ന നാല് സമിതികളില്‍ അംഗമാകാനാണ് ഇന്ത്യന്‍ നീക്കം.
എന്‍.എസ്.ജി, എം.ടി.സി.ആര്‍, ആസ്‌ട്രേലിയ ഗ്രൂപ്പ്, വസനെര്‍ കരാര്‍ എന്നിവയാണ് ഈ ഗ്രൂപ്പുകള്‍. സമിതിയില്‍ അംഗമാകുന്നതിന് മുന്നോടിയായി 2015 ഏപ്രിലില്‍ ആണവ കരാറിലെ ബാധ്യതാ പ്രശ്‌നങ്ങള്‍ ഇന്ത്യ പരിഹരിച്ചിരുന്നു, നേരത്തെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യ എം.ടി.സി.ആര്‍ അംഗത്വത്തിന് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല. എന്നാല്‍ കടല്‍ക്കൊലക്കേസില്‍ ഉള്‍പ്പെട്ട നാവികരെ സംബന്ധിച്ച ഇന്ത്യന്‍ കടുംപിടുത്തം ഉപേക്ഷിച്ചതിനാല്‍ നിലവില്‍ ഇറ്റലിയുടെ പ്രതിഷേധം അടങ്ങി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ തിങ്കളാഴ്ച ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്നാണ് കരുതുന്നത്. അംഗത്വം ലഭിക്കുന്നതോടെ ഇന്ത്യക്ക് നൂതന മിസൈല്‍ സാേങ്കതികവിദ്യയും നിരീക്ഷണത്തിനുള്ള ഡ്രോണുകള്‍ വാങ്ങാനും കഴിയും.
Discussion about this post