ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന് ചെയര്‍മാനും എബിവിപി പ്രവര്‍ത്തകനുമായിരുന്ന കെ.എസ്. സനൂപിന് വിദ്യര്‍ത്ഥി സംഘട്ടനത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4.20 ലക്ഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്.ചാവക്കാട് സബ്കോടതിയാണ് ഉത്തരവിട്ടത്.എസ് എഫ്ഐ യുടെ നാല് പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രതികള്‍ക്ക് നേരത്തെ ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.കേസില്‍ അപ്പീല്‍ നല്കി ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു പ്രതികള്‍. പരീക്ഷ എഴുതികൊണ്ടിരിക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് സനൂപിനെ ആക്രമിക്കുകയായിരുന്നു.ആക്രമത്തില്‍ സനൂപിന് ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. 2008 പെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചതിനുള്ള പക തീര്‍ക്കാന്‍ എസ്എഫ് ഐ ക്യാമ്പസ്സില്‍ ആക്രമം വിടുകയായിരുന്നുവെന്നാണ് ആരോപണം
എസ്ഫ്ഐ നേതാക്കളായിരുന്ന സെനിത്ത് ,ഷജീര്‍,മുകേഷ് ,അനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
Discussion about this post