മങ്കടയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
മലപ്പുറം: മങ്കടയില്‍ സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. കൂട്ടില്‍ കുന്നശ്ശേരി സ്വദേശി നസീര്‍ (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീടിന് സമീപം വച്ച് നാട്ടുകാരില്‍ ചിലര്‍ നസീറിനെ തടഞ്ഞിരുന്നു. തുടര്‍ന്ന് നസീറിനെ ക്രൂരമായി സംഘം മര്‍ദ്ദിര്രുരയായിരുന്നു.
സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ നസീര്‍ ബോധരഹിതനായി വീണതോടെ ഇയാളെ അവിടെ തന്നെ ഉപേക്ഷിച്ച് അക്രമിസംഘം സ്ഥലം വിട്ടു.പിന്നീട് പോലീസെത്തിയാണ് നസീറിനെ പെരിന്തല്‍മണ ഇഎംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
നസീറിന്റെ മൃതദേഹം പെരിന്തല്‍മണ്ണ താലൂക്കാസ്പത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു.
Discussion about this post